Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Celebration:

Alappuzha

ക്രി​സ്മ​സ് ആ​ഘോ​ഷം: കേ​ക്ക് നി​ർ​മി​ച്ചും പ​രി​ശീ​ല​നം ന​ൽ​കി​യും ബി​ആ​ർ​സി

ചേ​ർ​ത്ത​ല: ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കാ​ൻ സ്വ​ന്ത​മാ​യി കേ​ക്ക് നി​ർ​മി​ച്ചും കേ​ക്കു​ണ്ടാ​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യും ചേ​ർ​ത്ത​ല ബി​ആ​ർ​സി ഓ​ട്ടി​സം സെ​ന്‍ററി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളും.


തി​ങ്ക​ളാ​ഴ്ച ഓ​ട്ടി​സം സെന്‍ററി​ൽ ന​ട​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നുവേ​ണ്ടി​യാ​ണ് കേ​ക്ക് സ്വ​ന്ത​മാ​യി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി ചേ​ർ​ത്ത​ല ഗ​വ​. ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ ക്രി​യേ​റ്റീ​വ് കോ​ർ​ണ​റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടേ​ബി​ളി​ലാ​ണ് കേ​ക്ക് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.


ചേ​ർ​ത്ത​ല ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കേ​ക്ക് നി​ർ​മി​ച്ച​തും ഒ​പ്പം ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കേ​ക്ക് നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി​യ​തും. ഭാ​വി​യി​ൽ ഓ​ട്ടി​സം സെ​ന്‍ററി​ലെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ​ക്ക് കേ​ക്ക് നി​ർ​മി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മം കൂ​ടി​യാ​ണ് പ​രി​ശീ​ല​ന​മെ​ന്ന് ചേ​ർ​ത്ത​ല ബി​ആ​ർ​സി ബി​പി​സി ടി.ഒ. സ​ൽ​മോ​ർ പ​റ​ഞ്ഞു. ‌

ചേ​ർ​ത്ത​ല ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ പി.​എം. വി​മ​ൽ കു​മാ​ർ, കെ. ​ഷെ​ഫ്ന, ആ​ർ.​ അ​ക്ഷ​ര, യു. ​ഹ​രി​കൃ​ഷ്ണ​ൻ, എ​സ്. അ​ഭ​യ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് കേ​ക്ക് നി​ർ​മാ​ണ​ത്തി​നു പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പി​ടിഎ പ്ര​സി​ഡ​ന്‍റ് കെ.​ മ​നോ​ജ്, അ​ധ്യാ​പ​ക​രാ​യ ഇ.​ഡി. മേ​രി​ദ​യ, എ. ​ര​മ്യ, സോ​ഫി​യ, ല​ക്ഷ്മി, മ​ഞ്ജു​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up